തൃക്കരിപ്പൂർ: 40 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കേരള ദിനേശ് ബീഡി തൊഴിലാളി പി.കെ. സുഭദ്രയ്ക്ക് സഹപ്രവർത്തകർ യാത്രയയപ്പും ഉപഹാര സമർപ്പണവും നടത്തി. ചെറുവത്തൂർ ബീഡി വ്യവസായ സഹകരണ സംഘം പ്രസിഡന്റ് പി. കമലാക്ഷൻ ഉപഹാരം കൈമാറി. കെ. വസന്ത അദ്ധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി പത്മിനി, കെ.വി. ശശി, കെ. ശശിധരൻ, പി.വി. ദാമോദരൻ, കെ. ദാമോദരൻ, വി. നളിനി സംസാരിച്ചു. പി. തങ്കമണി സ്വാഗതം പറഞ്ഞു. സുഭദ്ര മറുപടി പ്രസംഗം നടത്തി.