പഴയങ്ങാടി:1957ൽ പ്രാഥമികാരോഗ്യ കേന്ദ്രമായി തുടക്കം. 2010ൽ പി .കെ. ശ്രീമതി ആരോഗ്യവകുപ്പ് മന്ത്രിയായപ്പോൾ താലൂക്ക് ആശുപത്രി.ഇന്ന് സ്‌പെഷ്യാലിറ്റി സൗകര്യമുള്ള ആശുപത്രിയായി ഉയർന്ന പഴയങ്ങാടിയിലെ സർക്കാർ ആശുപത്രി വികസനത്തിന്റെ പാതയിലാണെന്ന് ആരും തലകുലുക്കി സമ്മതിക്കും.
ക്ലിനിക്കുകൾ ഉൾപ്പെടെ ഒ.പി. , സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകമായുള്ള കിടത്തി ചികിത്സാ വാർഡുകൾ അടങ്ങിയ ഐ.പി. വിഭാഗം, ഡയാലിസിസ് യൂണറ്റ്, ലബോറട്ടറി, ദന്തൽ യൂനിറ്റ്, ഫിസിയോ തെറാപ്പി യൂനിറ്റ്, ഇ.സി.ജി, കാഴ്ച പരിശോധന, ജീവിത ശൈലി രോഗ നിർണ്ണയ ക്ലിനിക്, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള അനുയാത്ര ക്ലിനിക്, ദ്വിതീയ തലത്തിലുള്ള പാലിയേറ്റീവ് പരിചരണം, മന്തുരോഗ പരിശോധന, രോഗ പ്രതിരോധ കുത്തിവെയ്പ്, മാനസികാരോഗ്യ ക്ലിനിക്ക് എന്നീ സേവനങ്ങൾ ഇവിടെ നിന്ന് ലഭ്യമാണ്.108 ആംബുലൻസിന്റെ സേവനവും ഒരുക്കിയിട്ടുണ്ട്.
സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ ഉൾപ്പെടെ പതിനഞ്ച് ഡോക്ടർമാരുണ്ട്. മാസത്തിൽ ഒരു ദിവസം നേത്രരോഗ വിദഗ്ധന്റെയും മനോരോഗ വിദഗ്ധന്റെയും സേവനവും . ശനിയാഴ്ചകളിൽ നടക്കുന്ന അനുയാത്ര ക്ലിനിക്കിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, കൗൺസലർ എന്നിവരുടെ സേവനം വേറെ. എഴുന്നൂറോളം രോഗികൾ ഒ.പി. വിഭാഗത്തിൽ പരിശോധനയ്ക്കായെത്തുന്നുണ്ട്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി സൗജന്യ ഭക്ഷണവും ഇവിടെ ലഭിക്കുന്നു നെരുവമ്പ്രം ഗാന്ധി സ്മാരക വായനശാലയുടെ സഹകരണത്തോടെ ലൈബ്രറിയും സജ്ജമാക്കിയിട്ടുണ്ട്.
കിഫ്ബി കടാക്ഷിച്ചു
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നിർവ്വഹണ ചെലവ് വഹിക്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം ആശുപത്രിയുടെ മുഖഛായ മാറ്റിയിട്ടുണ്ട്..ദിവസവും പത്ത് രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫിഷറീസ് മൊബൈൽ മെഡിക്കൽ യൂണിറ്റും പ്രവർത്തിച്ചു വരുന്നു.
വൈറസ് രോഗങ്ങൾക്ക് ഹെൽത്ത് ബ്ലോക്കിൽ മുൻകരുതൽ നൽകാൻ ആശുപത്രി സൂപ്രണ്ട് ഡോക്ടർ അനീഷ് ബാബുവും ഹെൽത്ത് സൂപ്പർവൈസർ ഇൻ ചാർജ് മോഹനൻ വി പിയും മറ്റ് ആരോഗ്യ ഉദ്യോഗസ്ഥരും ജാഗ്രതയിലാണ്.വിദ്ധക്തരായ18 ഡോക്ടർമാർ,8 സ്റ്റാഫ് നേഴ്‌സുമാർ എഴുപതോളം വരുന്ന മറ്റ് ആരോഗ്യ ജീവനക്കാർ, ആശുപത്രി വികസന സമതി തുടങ്ങിയവർ അടക്കം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് ആശുപത്രിയുടെ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ട് പോകുന്നത്.
മെറ്റേർണിറ്റി യൂണിറ്റ് കെട്ടിടം 9 കോടി
ഡയാലിസിസിന് 63 ലക്ഷം.
ദൈനദിന ചിലവിന് വർഷം 1 കോടി.
ബൈറ്റ്
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഴയങ്ങാടി താലൂക്ക് ആശുപത്രി ആധുനിക ചികിത്സാ സൗകര്യങ്ങളോടെ വികസനത്തിന്റെ പാതയിലാണ്.സംസ്ഥാന സർക്കാർ അനുവദിച്ച് നിർമ്മാണം പുരോഗമിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ബ്ലോക്ക് യാഥാർത്ഥ്യമാകുന്നതോടെ ആരോഗ്യ മേഖലയിലെ മികവിന്റെ കേന്ദ്രമായി മാറും-
വി വി പ്രീത,പ്രസിഡന്റ്,കല്യാശ്ശേരി ബ്ലോക്ക് പഞ്ചയാത്ത്
പഴയങ്ങാടി താലൂക്കാശുപത്രിയിലെ ഡയാലിസിസ് സെന്റർ