kannur-uni
kannur uni

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം. പി. എഡ്. ഡിഗ്രി (റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ 14 ന് വൈകിട്ട് 5 വരെ സമർപ്പിക്കാം.

അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം. സി. എ. (റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കും 14 ന്‌ വൈകിട്ട് 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ബി. ടെക്. ഡിഗ്രി – പാർട് ടൈം ഉൾപ്പെടെ പരീക്ഷാഫലം വെബ് സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 15 ന് വൈകിട്ട് 5 മണി വരെ സമർപ്പിക്കാം.

ഓപ്പൺ ഡിഫൻസ്

ലൈഫ് സയൻസിൽ (ബയോകെമിസ്ട്രി) ഗവേഷണം നടത്തുന്ന അമൃത നിസ്തുൽ പിഎച്ച്.ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ് 6ന് രാവിലെ 10.30ന് തലശേരിയിലെ ഡോ. ജാനകി അമ്മാൾ കാമ്പസിലെ ബയോടെക്‌നോളജി ആൻ‌ഡ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തും. പ്രബന്ധം സെമിനാറിന് മൂന്ന് ദിവസം മുമ്പ് മുതൽ ബയോടെക്‌നോളജി ആൻ‌‌ഡ് മൈക്രോബയോളജി വിഭാഗം ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമാണ്.

ബയോകെമിസ്ട്രിയിൽ ഗവേഷണം നടത്തുന്ന കെ.. സൗമ്യ പിഎച്ച്.ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ് 5ന് രാവിലെ 11ന് സ്വാമി ആനന്ദതീർഥ കാമ്പസ്, പയ്യന്നൂരിലെ സ്‌കൂൾ ഒഫ് കെമിക്കൽ സയൻസ് വിഭാഗത്തിൽ നടത്തും. പ്രസ്തുത പ്രബന്ധം സ്‌കൂൾ ഓഫ് കെമിക്കൽ സയൻസ് വിഭാഗം ലൈബ്രറിയിൽ പരിശോധയ്ക്ക് ലഭ്യമാണ്.

ഇക്കണോമിക്‌സിൽ ഗവേഷണം നടത്തുന്ന രാജീവ് എം പിഎച്ച്.ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ് 7ന് രാവിലെ 10.30ന് കൂത്തുപറമ്പ് നിർമലഗിരി കോളേജ് കാമ്പസിലെ ഇക്കണോമിക്‌സ് വിഭാഗത്തിൽ നടത്തും. പ്രബന്ധം സെമിനാറിന് മൂന്ന് ദിവസം മുമ്പ് മുതൽ ഇക്കണോമിക്‌സ് വിഭാഗം ലൈബ്രറിയിൽ പരിശോധയ്ക്ക് ലഭ്യമാണ്.