കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ശ്രീ മാരിയമ്മ ക്ഷേത്ര ഉപദേവാലയത്തിൽ മാർച്ച് 30ന് നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള അടയാളം കൊടുക്കൽ ചടങ്ങ് ക്ഷേത്രാങ്കണത്തിൽ നടന്നു.
ആഘോഷ കമ്മറ്റി ചെയർമാൻ സി. ഗണേശൻ, വേണു പെരുമലയന് വിഷ്ണുമൂർത്തി, വസൂരി മാലിക, വീര ചാമുണ്ഡി എന്നീ തെയ്യങ്ങളുടെയും പ്രകാശൻ കലയപ്പാടിക്ക് ദണ്ഡ ഗുളികൻ, ധൂമ ഭഗവതി തെയ്യങ്ങളുടെ അടയാളങ്ങളും നൽകി. ചടങ്ങിൽ മേൽശാന്തി സുബ്രഹ്മണ്യം നമ്പൂതിരി, ബോർഡ് ചെയർമാൻ ജഗദീശൻ നമ്പ്യാർ, ട്രസ്റ്റി ബോർഡ് അംഗങ്ങൾ, ജനറൽ സെക്രട്ടറി കെ.കെ. വിട്ടൽ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.