കണ്ണൂർ:ദേശീയ ശാസ്ത്ര ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂർ എസ്.എൻ കോളേജിൽ പ്രഭാഷണപരമ്പരയും മെഡിക്കൽ പ്രദർശനവും തുടങ്ങി. നാളെ സമാപിക്കും.കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പ്രദർശനം. കോഴിക്കോട് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിക്കൽ വിഭാഗം അസി.പ്രൊഫ. ഡോ.എ.കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.