കാഞ്ഞങ്ങാട്. കേരള ഗവൺമെന്റ് ഡ്രൈവേഴ്‌സ് അസോസിയേഷൻ അമ്പത്തിരണ്ടാം സംസ്ഥാന സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. ഹൊസ്ദുർഗ് ബാങ്ക് ഹാളിൽ കെ.വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രമേശ് അധ്യക്ഷത വഹിച്ചു. എം. കുഞ്ഞിക്കണ്ണൻ നായർ വരവുചെലവ് കണക്ക് അവതരിപ്പിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന പി. കൃഷ്ണകുമാർ, പി.എം ബാലകൃഷ്ണൻ, കെ.പി ശങ്കര മാലിങ്ക നായക് എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. സുകേശൻ ചൂലിക്കോട്, നരേഷ് കുമാർ കുന്നിയൂർ, എൻ. മണിരാജ്, കെ. കൃഷ്ണകുമാർ, വി. ഭുവനേന്ദ്രൻ, കെ. പ്രീത തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. കെ. ശ്രീനിവാസൻ സ്വാഗതവും കെ. ജയരാജൻ നായർ നന്ദിയും പറഞ്ഞു.