മട്ടന്നൂർ: ഡി. സി. സി പ്രസിഡന്റ് സതീശൻ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്ര മട്ടന്നൂർ ബ്ലോക്കിൽ ഫെബ്രു. 5ന് പര്യടനം നടത്തും. കൊളോളത്ത് രാവിലെ 9 ന് തുടങ്ങുന്ന ജാഥ ചാലോട് , എടയന്നൂർ, കൊതേരി ,മട്ടന്നൂർ, ഉരുവച്ചാൽ എന്നിവിടങ്ങളിലൂടെ കടന്ന് ശിവപുരത്ത് സമാപിക്കും.ഫെബ്രു. 24 ന് പദയാത്ര കണ്ണൂരിൽ സമാപിക്കും.
വാർത്താ സമ്മേളനത്തിൽ ഡി സി സി ജനറൽ സെക്രട്ടറി വി. ആർ. ഭാസ്കരൻ ,ബ്ലോക്ക് പ്രസിഡന്റ് ടി വി രവിന്ദ്രൻ , വൈസ് പ്രസിഡന്റുമാരായ സുരേഷ് മാവില, എൽ. ജി. ദയാനന്ദൻ, ജനറൽ സെക്രട്ടറി കെ. മനീഷ്, മണ്ഡലം പ്രസിഡന്റുമാരായ വി. കുഞ്ഞിരാമൻ, എ. കെ. രാജേഷ് എന്നിവർ പങ്കെടുത്തു.