കണ്ണൂർ :പയ്യാമ്പലം ബീച്ചിൽ നടന്ന സംസ്ഥാന ബീച്ച് വോളി ചാമ്പ്യൻഷിപ്പിലെ പുരുഷ വിഭാഗത്തിൽ കോഴിക്കോടും വനിതാ വിഭാഗത്തിൽ തിരുവനന്തപുരവും ചാമ്പ്യന്മാരായി. ആതിഥേയരായ കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് കോഴിക്കോടിന്റെ ജയം. സ്‌കോർ (2521, 2516). വനിതാവിഭാഗത്തിൽ വയനാടിനെ തോൽപിച്ചാണ് തിരുവനന്തപുരം കിരീടം നേടിയത്. സ്‌കോർ (2513, 2516). പുരുഷ വിഭാഗം ലൂസേഴ്‌സ് ഫൈനലിൽ എറണാകുളത്തെ (2518, 1425, 1512) ന് തോൽപ്പിച്ച് തൃശ്ശൂരും വനിതാ വിഭാഗത്തിൽ തൃശ്ശൂരിനെ (2518, 2521) ന് തോൽപ്പിച്ച് എറണാകുളവും മൂന്നാംസ്ഥാനം നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 50,000, 30,000, 20,000 എന്നിങ്ങനെയാണ് ക്യാഷ് പ്രൈസ് നൽകിയത്. പുരുഷ വിഭാഗത്തിൽ ബെസ്റ്റ് അറ്റാക്കറായി എഷ്യൻ ബീച്ച് വോളിയിൽ ഇന്ത്യയ്ക്കായി കളിച്ച കോഴിക്കോടിന്റെ റഹീമിനെയും വനിതാ വിഭാഗത്തിൽ ഇന്ത്യൻ താരവും കെ എസ് ഇ ബി ടീം ക്യാ്ര്രപനുമായ തിരുവനന്തപുരത്തിന്റെ എസ് രേഖയെയും ബെസ്റ്റ് സെറ്റർമാരായി കെ എസ് ഇ ബിയുടെ ഇന്ത്യൻ താരം തിരുവനന്തപുരത്തിന്റെ കെ എസ് ജിനിയെയും പുരുഷവിഭാഗത്തിൽ കണ്ണൂരിന്റെ ജിൻഷാദിനെയും തിരഞ്ഞെടുത്തു. കേരള സ്‌പോട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ .കെ. വിനീഷ് സമ്മാനദാനം നിർവഹിച്ചു.