തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കാശുപത്രിയിൽ സർജനെ നിയമിക്കണമെന്ന്
എ.ഐ.വൈ.എഫ്.തളിപ്പറമ്പ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. അക്കിപ്പറമ്പ് യു.പി.
സ്‌കുളിലെ പി.വി.എസ് നമ്പ്യാർ നഗറിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ ഉദ്ഘാടനം ചെയ്തു.
സുര്യ സോമൻ അനുശോചന പ്രമേയവും എസ്.എ. ജീവാനന്ദ് രക്തസാക്ഷി പ്രമേയവും
അവതരിപ്പിച്ചു.ഇ .ലിജേഷ്, അമീഷ ബാലകൃഷ്ണൻ, കെ.പി.മഹേഷ് എന്നിവരടങ്ങിയ പ്രസിഡിയം സമ്മേളനം നിയന്ത്രിച്ചു.സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.വി.ബാബു, തളിപ്പറമ്പ്
മണ്ഡലം അസി: സെക്രട്ടറി പി.വി.ബാബു, എ.ഐ.ടി.യു.സി.തളിപ്പറമ്പ് മണ്ഡലം ജോയിന്റ് സെക്രട്ടറി സി.ലക്ഷ്മണൻ, എ.ഐ.വൈ.എഫ്.ജില്ലാ വൈസ് പ്രസിഡന്റ് എം.രഘുനാഥ്, എ.ഐ.എസ്.എഫ്. ജില്ലാ സെക്രട്ടറി പി.എ.ഇസ്മയിൽ, മഹിളാസംഘം തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി ലിജി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
വി.വി.രാജേഷ് പ്രവർത്തന റിപ്പോർട്ടും എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. എം.സി.സജിഷ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഇടത്തിൽ ലിജേഷ് പതാക ഉയർത്തി. സ്വാഗത സംഘം ചെയർമാൻ ടി.വി.നാരായണൻ സ്വാഗതവും വൈസ് ചെയർമാൻ പി.പി.ശ്രീനിവാസൻ നന്ദിയും പറഞ്ഞു.