മാതമംഗലം: നീലിയാർ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഇന്ന് മുതൽ 8 വരെ നടക്കും.
ഇന്ന് വൈകിട്ട് 4 മണിക്ക് ശിങ്കാരി മേളത്തോടും മുത്തുക്കുടകളോടും കൂടിയ കലവറ നിറയ്ക്കൽ ഘോഷയാത്ര. വൈകിട്ട് 6 മണിക്ക് കലാപരിപാടികൾ, രാത്രി 7 മണിക്ക് കളിയാട്ടാരംഭം.നാളെ

രാത്രി 8ന് കോഴിക്കോട്ബടാലന്റ് മ്യൂസിക്കിന്റെ ഗാനമേള. നീലിയാർ ഭഗവതി , ഊർപഴശ്ശി, വേട്ടക്കൊരുമകൻ എന്നീ തെയ്യങ്ങളുടെ വെള്ളാട്ടം.അടക്കാ തൂണുകളുടെ നിർമ്മാണം.,7ന് പുലർച്ചെ
ഊർപഴശ്ശി, വേട്ടക്കൊരുമകൻ തെയ്യങ്ങളുടെ പുറപ്പാട്. രാവിലെ 9 മണിക്ക് നീലിയാർബഭഗവതിയുടെ പുറപ്പാട വൈകിട്ട് 6 മണിക്ക് മേലേരിക്ക് അഗ്‌നിപകരൽ. തുടർന്ന് നീലിയാർ ഭഗവതി , ഊർപഴശ്ശി , വേട്ടക്കൊരുമകൻ, ഒറ്റക്കോലം തെയ്യങ്ങളുടെ തോറ്റം പുറപ്പാട്.

ഫെബ്രുവരി 8ന് പുലർച്ചെ നാലു മണിക്ക് ഊർപഴശ്ശി വേട്ടക്കൊരുമകൻ തെയ്യങ്ങളുടെ പുറപ്പാട്
പുലർച്ചെ 5 മണിക്ക് തീച്ചാമുണ്ഡിയുടെ അഗ്‌നി പ്രവേശം 12 മണിക്ക് നീലിയാർ ഭഗവതിയുടെ തിരുമുടി നിവരൽ. തുടർന്ന് അന്നദാനം.