പയ്യന്നൂർ: ഓപ്പൺ ഫ്രെയിം സംഘടിപ്പിക്കുന്ന എട്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ഗാന്ധി പാർക്കിൽ വർണ്ണ സമരങ്ങൾ എന്ന പേരിൽ ചിത്രകാര കൂട്ടായ്മ സംഘടിപ്പിച്ചു. കെ. കെ ആർ വെങ്ങര ഉദ്ഘാടനം ചെയ്തു. ഓപ്പൺ ഫ്രെയിം പ്രസിഡന്റ് കെ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗോവിന്ദൻ കണ്ണപുരം, ചിത്രൻ കുഞ്ഞിമംഗലം, സൈമൺ മാസ്റ്റർ, വിനോദ് പയ്യന്നൂർ, എ. പി. ബിജു, അനീഷ് ആര്യ, പ്രമോദ് അടുത്തില, കലേഷ് കലാലയ, നവീൻ നാരായണൻ, ജനാർദ്ദനൻ ഷാഡോ തുടങ്ങിയവർ പങ്കെടുത്തു.