പരിയാരം : സംസ്ഥാനത്ത് നോവൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് സർ ക്കാർ നിർദ്ദേശമനുസരിച്ചുള്ള എല്ലാ മുൻകരുതലും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വീകരിച്ചതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ എൻ. റോയിയും ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ കെ .സുദീപും അറിയിച്ചു. ആശുപത്രിയിൽ രണ്ടുപേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. എന്നാൽ ഇവർക്ക് അസുഖമുള്ളതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോഴത്തെ അവസ്ഥയിൽ ഇവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്നും ഇരുവരും അറിയിച്ചു.