കണ്ണൂർ : ലോകസമാധാനത്തിനും നിരായുധീകരണത്തിനുമായി കഴിഞ്ഞ ഒക്ടോബർ 2 ന് ആരംഭിച്ച് പര്യടനം തുടരുന്ന വേൾഡ് മാർച്ച് ടീമിന് കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി. ടീം ലീഡർ റാഫേലിനെ കണ്ണൂർ കോർപ്പറേഷൻ മേയർ സുമാ ബാലകൃഷ്ണൻ സ്വീകരിച്ചു. കണ്ണൂരിന്റെ ഉപഹാരം ജാഥ ലീഡർക്ക് സമ്മാനിച്ചു. ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.ഒ.മോഹനൻ, കെ.ജമിനി, സി.സമീർ എന്നിവരും ഉദ്യോഗസ്ഥരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
കോർപ്പറേഷൻ ഓഫീസിലെത്തിയത്.സംഘാടക സമിതി ചെയർമാൻ ടി. പി.ആർ.നാഥ്, കൺവീനർ പ്രദീപൻ മഠത്തിൽ, കെ.ചന്ദ്രബാബു, എൻ.എ. ദയാനന്ദൻ, കെ.പി.രവീന്ദ്രൻ,രാജൻ തീയറേത്ത്, ദിനു മൊട്ടമ്മൽ, കെ.പി.ലക്ഷ്മണൻ, എ.പി.ഗംഗാധരൻ, ആർട്ടിസ്റ്റ് ശശികല, പി.കെ.പ്രേമരാജൻ, സുരേന്ദ്രൻ രയരോത്ത് എന്നിവർ നേതൃത്വം നൽകി.സ്റ്റേഡിയം കോർണറിൽ വേൾഡ്മാർച്ച് ടീം അംഗങ്ങൾക്ക് പൗരസ്വീകരണം നൽകി. ബിഷപ്പ് ഡോ: അലക്‌സ് വടക്കുംതല ഉദ്ഘാടനം ചെയ്തു.
വേൾഡ് മാർച്ച് ടീമിനെ കണ്ണൂർ കോർപ്പറേഷൻ സ്വീകരിച്ച് കണ്ണൂരിന്റെ ഉപഹാരം മേയർ സുമ ബാലകൃഷ്ണൻ മാർച്ച് ടീം ലീഡർ റാഫേൽ ഡി ലാ റൂബിയയ്ക്ക് സമ്മാനിക്കുന്നു.