തലശ്ശേരി: പ്രമുഖ മാദ്ധ്യമ പ്രവർത്തകനും പടയണി സായാഹ്ന പത്രം ന്യൂസ് എഡിറ്ററും തലശ്ശേരി പ്രസ്സ് ഫോറം മുൻ പ്രസിഡന്റുമായിരുന്ന ഒ.കെ.തൂണേരി (68) നിര്യാതനായി. പഴയകാല സോഷ്യലിസ്റ്റും എൽ.ജെ.ഡി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും പുറമേരി കിസാൻവെൽഫെയർ സൊസൈറ്റി ഡയറക്ടറുമാണ്. തലശ്ശേരി പ്രസ് ഫോറം സെക്രട്ടറി, ഐ.എസ്.ഒ. ജില്ലാ സെക്രട്ടറി,. തൂണേരി പഞ്ചായത്ത് രണ്ടാം വാർഡ് വികസന സമിതി കൺവീനർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മുൻ മന്ത്രി പി.ആർ.കുറുപ്പിന്റെ സന്തത സഹചാരിയായിരുന്നു. ഭാര്യ: സൗമിനി. മക്കൾ: സവിത, സജിത, സരിത. മരുമക്കൾ: സജീവൻ (ഖത്തർ), ബബീഷ് (നരയംകുളം), പ്രവീൺ (ഇരിങ്ങണ്ണൂർ). സഹോദരങ്ങൾ: കുമാരൻ,ബാലൻ, കല്യാണി (കോടഞ്ചേരി) ,പരേതരായ ചെക്കായി, കുഞ്ഞിരാമൻ.