ഇളമ്പച്ചി: ഡി.വൈ.എഫ്.ഐ തൃക്കരിപ്പൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 25 മുതൽ 12 വരെ ഇളമ്പച്ചി ഹൈസ്കൂൾ ഫ്ലെഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ ഇളമ്പച്ചി സെവൻസ് 2020 ഫുട്‌ബാൾ ടൂർണമെന്റ് സംഘടിപ്പിക്കും. സംഘാടകസമിതി ഓഫീസ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം ഉദ്ഘാടനം ചെയ്തു. സി.ജെ സജിത്ത്, ഉമേഷ് പിലിക്കോട്, സി.വി ശരത്ത്, പി.സനൽ, എം.പി കരുണാകരൻ, കെ. രഘുനാഥ്, എം.കെ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. എം.വി. സുജിത്ത് അദ്ധ്യക്ഷനായി. കെ. കനേഷ് സ്വാഗതം പറഞ്ഞു.