തൃക്കരിപ്പൂർ: യുവകലാസാഹിതി തൃക്കരിപ്പൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ കെ.കെ. മാസ്റ്റർ സ്മൃതി സദസ് ഗായകൻ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു. കെ.എം.കെ. ഹാളിൽ നടന്ന പരിപാടിയിൽ ഉദിനൂർ ബാലഗോപാലൻ അനുസ്മരണ പ്രഭാഷണം നടത്തി. തൃക്കരിപ്പൂർ വേണു അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് പി.പി.കെ. പൊതുവാൾ, കാസർകോട് പ്രസ് ക്ലബ്ബ് അവാർഡ് ജേതാവ് പി. പ്രസാദ്, വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച നിരുപം സായ്, നിലാമഴ, കെ.പി. അമൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. രാഘവൻ മാണിയാട്ട്, എം. ഗംഗാധരൻ, കുഞ്ഞിമംഗലം പപ്പൻ, എ. മുകുന്ദൻ, നരേഷ് കുന്നിയൂർ, എം. മധുസൂദനൻ എന്നിവർ സംസാരിച്ചു.

കെ.കെ. മാസ്റ്റർ സ്മൃതി സദസ് ഗായകൻ വി.ടി. മുരളി ഉദ്ഘാടനം ചെയ്യുന്നു