പാനൂർ: പൗരത്വ നിയമ ഭേദഗതിക്ക് പിന്തുണ പ്രഖ്യാപിച്ച്‌ പാനൂർ ടൗണിൽ ജനജാഗരണ സമിതിയുടെ ആഭിമുഖ്യത്തിൽ സ്വാഭിമാന റാലി നടത്തി. പാനൂർ ഗുരുസന്നിധിയിൽ നിന്നാരംഭിച്ച റാലി ബസ് സ്റ്റാൻഡിൽ സമാപിച്ചു. ബസ് സ്റ്റാൻഡിൽ ചേർന്ന പൊതുയോഗം ആർ എസ് എസ് സഹപ്രചാരക് പ്രമുഖ് ഡോ.എൻ.ആർ മധു ഉദ്ഘാാടനം ചെയ്തു. ബി.ജെ.പി ജില്ലാ സെക്രട്ടറി വി.പി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസി ഡന്റ് എ.പി അബ്ദുള്ളക്കുട്ടി., കെ.പ്രേമൻ, ടി.രാജശേഖരൻ എന്നിവർ പ്രസംഗിച്ചു. റാലിക്ക് ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് വി.പി. സുരേന്ദ്രൻ, ടി.രാജശേഖരൻ, വി.പി ബാലൻ എൻ.കെ.നാണു, സി.കെ.കുഞ്ഞിക്കണ്ണൻ, സി.രതി, കെ.കാർത്തിക .കെ.കെ.ചന്ദ്രൻ, കെ.കെ.ധനഞ്ജയൻ, കെ.പി സഞ്ജീവ് കുമാർ, പി.ടി.കെ.നാണു. എ. സജീവൻ നേതൃത്വം നല്കി.