കണ്ണൂർ:ജില്ലയിൽ തെരുവുനായ ശല്യവും പേവിഷബാധയും വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) യൂണിറ്റുകൾ തുടങ്ങുവാൻ ജില്ലാ കളക്ടർ ടി.വി.സുഭാഷ് നിർദേശിച്ചു. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം വിളിച്ചു ചേർക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർക്ക് കളക്ടർ നിർദ്ദേശം നൽകി. പാപ്പിനിശ്ശേരിയിൽ മാത്രമാണ് എ.ബി.സി യൂണിറ്റുള്ളത്. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഉടൻ തന്നെ പടിയൂരിലും കേന്ദ്രം ആരംഭിക്കും.