കാഞ്ഞങ്ങാട്: കേന്ദ്ര ബഡ്ജറ്റിൽ എൽ.ഐ.സിയുടെ ഓഹരി വിൽക്കാനുള്ള നിർദേശത്തിൽ പ്രതിഷേധിച്ച് എൽ.ഐ.സി. ജീവനക്കാർ ഒരു മണിക്കൂർ പണിമുടക്കി. 12 മണി മുതൽ 1 മണി വരെ ഓഫീസിന് മുന്നിൽ ഓഫീസർമാരും ജീവനക്കാരും ഏജന്റുമാരും ചേർന്ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എൽ.ഐ.സി. എംപ്ലോയീസ് യൂണിയൻ ഡിവിഷണൽ എക്‌സിക്യൂട്ടിവ് അംഗം ജയചന്ദ്രൻ കുട്ടമത്ത് ഉദ്ഘാടനം ചെയ്തു. കെ.കെ. മനോഹരൻ അധ്യക്ഷനായി. പി.വി. ഗോപാലൻ, ടി. വിജയൻ, എൻ.പി. സുധാകരൻ, എ.സി. നാരായണൻ എന്നിവർ സംസാരിച്ചു.