കാഞ്ഞങ്ങാട്: നാലു മാസമായി മുടങ്ങിക്കിടക്കുന്ന എൻഡോൾസൾഫാൻ ദുരിതബാധിതർക്കുള്ള പെൻഷൻ തുക എത്രയും വേഗം ലഭ്യമാക്കണമെന്ന് ആനന്ദാശ്രമം റോട്ടറി സ്‌പെഷൽ സ്‌കൂൾ പി.ടി.എ. യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. ആനന്ദാശ്രമം അന്തേവാസി ശ്രീരാം ഭട്ടിന്റെ ആകസ്മികമായ വേർപാടിൽ യോഗം അനുശോചിച്ചു. പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം അദ്ധ്യക്ഷനായി. പ്രിൻസിപ്പാൾ ബീന സുകു, മാധവൻ നായർ, പി. സുബൈർ, അശോകൻ കൊളവയൽ, എം. പ്രവീൺ, കെ. ശാരദ, സീമ മുരളി, എം. കുഞ്ഞമ്പു നായർ, ആർ. ഷൈനി, പി. പ്രീതി തുടങ്ങിയവർ പ്രസംഗിച്ചു.