കാഞ്ഞങ്ങാട്: സംസ്ഥാനത്തെ സ്‌പെഷൽ സ്‌കൂളുകൾക്കായി സർക്കാർ അംഗീകരിച്ച പ്രത്യേക പാക്കേജ് നടപ്പിലാക്കാൻ വിദ്യാഭ്യാസ വകുപ്പിന് 25 കോടി രൂപ സർക്കാർ അനുവദിച്ചിട്ടും പാക്കേജ് നടപ്പിലാക്കാതെ നീട്ടിക്കൊണ്ടുപോകരുതെന്ന് പാരന്റ്‌സ് അസോസിയേഷൻ ഫോർ ഇന്റലക്ച്വലി ഡിസെബിൽഡ് (പെയ്ഡ്) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
പ്രസിഡണ്ട് കെ.എം. ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ടി. ജേക്കബ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ടി. മുഹമ്മദ് അസ്ലം, ബേബി തോമസ്, റോട്ടറി സ്‌കൂൾ ഡെപ്യൂട്ടി ഡയറക്ടർ എൻ. സുരേഷ്, പി. സുബൈർ നീലേശ്വരം എന്നിവർ പ്രസംഗിച്ചു.