തലശ്ശേരി: ഡോ: ഹെർമ്മൻ ഗുണ്ടർട്ടിന്റെ ഇരുനൂറ്റിയാറാം ജന്മവാർഷികം ആചരിച്ചു. 'ഗുണ്ടർട്ട് പ്രതിമയ്‌ക്ക് മുമ്പിൽ വിദ്യർത്ഥികൾ ഉൾപ്പെടെ പുഷ്പാർച്ചന നടത്തി. മേരി മാതാ ചിരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർമാൻ സി.കെ.രമേശൻ ഉദ്ഘാടനം ചെയ്തു. ഗുണ്ടർട്ട് പാർക്കിൽ ജന്മവാർഷിക ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ റവ.ഡോ.ജി.എസ് ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. നവാസ് മേത്തർ, ഷെപ്പേർഡ് ലാൻസ്, ബി.ഇ.എം.പി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഷാജി അനിൽകുമാർ, ബി.ഇ എം.പി.സ്‌കൂളിലെയും, ഗുണ്ടർട്ട് സ്‌കൂളിലെയും വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. കെ.ലക്ഷ്മണൻ മാസ്റ്റർ ,കെ .രാഘവൻ എന്നിവർ പ്രസംഗിച്ചു. എൻ.പ്രശാന്ത് സ്വാഗതവും കെ.എം ധർമ്മപാലൻ നന്ദിയും പറഞ്ഞു.