മട്ടന്നൂർ: മട്ടന്നൂർ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ട്രഷറിയിലേക്ക് എളുപ്പത്തിലെത്താൻ ചവിട്ടുപടി സ്ഥാപിച്ചു. നഗരസഭ ഫണ്ടായ മൂന്ന് ലക്ഷം രൂപ ചിലവിട്ടാണ് നഗരസഭ ഓഫീസിന് മുന്നിലെ ചവിട്ടുപടി നിർമിച്ചത്. മട്ടന്നൂർ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിലെ മൂന്നാം നിലയിൽ ഒന്നര വർഷം മുമ്പാണ് ജില്ലാ ട്രഷറി പ്രവർത്തനം ആരംഭിച്ചത്. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ഇത് പ്രയാസമായിരുന്നു. മൂന്നാം നിലയിലേക്ക് ട്രഷറി പ്രവർത്തനം മാറ്റിയത് ജനങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും പ്രയാസം ഒഴിവാക്കുന്നതിനാണ് ചവിട്ടുപടി നിർമിച്ചത്. ചവിട്ടുപടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അനിത വേണു നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.റോജ, വി.പി.ഇസ്മായിൽ, വി.കെ.സുഗതൻ, പി.വി.ധനലക്ഷ്മി, കെ.വി.ജയചന്ദ്രൻ, ഒ.സജീവൻ, സെക്രട്ടറി അനീഷ്, മജീദ് തുടങ്ങിയവർ പങ്കെടുത്തു.