ആലക്കോട് :ആലക്കോട് അരങ്ങം മഹാദേവ ക്ഷേത്രമഹോത്സവത്തിന് നാളെ കൊടിയിറങ്ങും. ഇന്നലെ വൈകുന്നേരം ആലക്കോട് ടൗണിലേക്ക് പറയെടുപ്പും ആലക്കോട് കൊട്ടാരത്തിലെ ഇറക്കിപൂജയും നടന്നു. ആലക്കോട് ടൗണിലെ പന്തലിൽ നാദസ്വരം, പഞ്ചവാദ്യം, സേവ, പറയെടുപ്പ് എന്നിവയുമുണ്ടായിരുന്നു. രാത്രി 8.30 മുതൽ കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ഡോ. സി ജെ കുട്ടപ്പൻ നയിക്കുന്ന ഫോക്ക് നൈറ്റ് പ്രോഗ്രാമും നടന്നു. ക്ഷേത്ര സ്റ്റേജിൽ വിധു പ്രതാപ് നയിച്ച ഗാനമേളയും തുടർന്ന് കൊട്ടാരക്കര പ്രണവം തിയറ്റേഴ്‌സിന്റെ ചന്ദ്രകലാധരൻ നാടകവും നടന്നു.
ഇന്ന് രാത്രി 9 30 മുതൽ സ്റ്റാർ വൺ തിരുവനന്തപുരം അവതരിപ്പിക്കുന്ന ചിരിക്കളം 100 പരിപാടിയിൽ ധർമ്മജൻ ബോൾഗാട്ടി ചീഫ് ഗസ്റ്റായി എത്തും. സമാപന ദിവസമായ ഫെബ്രുവരി ആറിന് രാത്രി 1. 30 മുതൽ പ്രശസ്ത സിനിമാ പിന്നണി ഗായകൻ പി. ജയചന്ദ്രൻ നയിക്കുന്ന സംഗീതനിശ. വെളുപ്പിന് നടക്കുന്ന കരിമരുന്ന് കലാപ്രകടനത്തോടെ ഉത്സവം സമാപിക്കും.