തലശ്ശേരി: സർവീസ് ജീവിതത്തിലെ ഗതകാല ഓർമ്മകൾ പങ്കുവച്ച് സമുദ്രതീര റിസോർട്ടിൽ കെ എ പി നാലാം ബറ്റാലിയൻ 95 ബാച്ചിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മെമ്മോറിയ 2020 കുടുംബ സംഗമം അവിസ്മരണീയമായി. ധർമ്മടം ടൂറിസം റിസോർട്ട് സെന്ററിൽ നടന്ന സംഗമത്തിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള 170 ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.. കാൽ നൂറ്റാണ്ടിന് മുൻപ് സേനയുടെ ഭാഗമായ ഇവരെല്ലാം ഇപ്പോൾ സബ് ഇൻസ്പെക്ടർ റാങ്കിലെത്തിയിട്ടുണ്ട്.

നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട പാനൂർ കൺട്രോൾ റൂം എസ്.ഐ. മഹേഷ് കുമാറായിരുന്നു ഉദ്ഘാടകൻ. തലശ്ശേരി ഡിവൈ. എസ്. പി. കെ. വി .വേണുഗോപാൽ മുഖ്യാതിഥിയാ യി.

മികവ് തെളിയിച്ച ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിച്ചു. ഡി വൈ എസ് പി വേണുഗോപാൽ,, ധർമ്മടം എസ്. ഐ. മഹേഷ് കണ്ടമ്പേത്ത് എന്നിവർ സമ്മാനങ്ങൾ നൽകി. പൊലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികൾ സംഗമത്തിന് മാറ്റ്കൂട്ടി. സംഘാടക സമിതി ചെയർമാൻ ബാബു , മുഖ്യ കൺവീനർ എൻ.കെ.കൃഷ്ണൻ , ജില്ലാ കൺവീനർ രമേശൻ പെരളശ്ശേരി, പ്രസാദ് ഉണ്ണികൃഷ്ണൻ ,രമേശൻ പറശ്ശിനിക്കടവ്, വിനോദൻ പുതിയ തെരു, യോഗേഷ്, സുശിൽ ചാല, മുഹമ്മദ് മാണിയൂർ, വിനോദ് ,. എന്നിവരാണ് കുടു:ബ സംഗമത്തിന്റെ മുഖ്യസംഘാടകർ.