നീലേശ്വരം: ചന്തേരയിലെ കാഞ്ഞങ്ങാട് യോഗി മഠം ഗുരുക്കളും ചെമ്മമാട് ഗവ. അപ്പർ പ്രൈമറി സ്കൂളിലെ ക്രാഫ്റ്റ് അദ്ധ്യാപകനുമായിരുന്ന നീലേശ്വരം പുതുക്കൈയിലെ കെ.എം. കൃഷ്ണൻ യോഗി ഗുരുക്കൾ (കെ.എം.കെ.യോഗി ഗുരുക്കൾ - 90) നിര്യാതനായി. നീലേശ്വരം ജനതകലാസമിതിയുടെ നാടകങ്ങളിൽ സ്ഥിരം സ്ത്രീവേഷക്കാരനായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി, സോഷ്യലിസ്റ്റ് പാർട്ടിയുടെ ജില്ലാ കൗൺസിൽ അംഗം, പാർട്ടി കിസാൻ സഭ ജില്ലാ കമ്മിറ്റി അംഗം, യോഗി സർവീസ് സൊസൈറ്റി നീലേശ്വരം യൂണിറ്റ് പ്രസിഡന്റ്, നീലേശ്വരം മർച്ചന്റ്സ് വെൽഫെയർ സൊസൈറ്റി സ്ഥാപക പ്രസിഡന്റ്, ലേബർ കോൺട്രാക്ട് സൊസൈറ്റി സ്ഥാപക അംഗം, മർച്ചന്റ്സ് അസോസിയേഷൻ നീലേശ്വരം യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നാരാംകുളം വാഴുന്നോറടി റോഡ്, നീലേശ്വരം കൊഴുന്തിൽ റോഡ് നിർമാണത്തിനു ചുക്കാൻ പിടിച്ചു. ഭാര്യ: പി. നാരായണി. മക്കൾ: വിജയൻ (ലൗലി ടെക്സ്റ്റൈൽസ്, രാജാ റോഡ്, നീലേശ്വരം), ഭാനുമതി, ദയാനന്ദൻ. മരുമക്കൾ: പി.എം. ലത (റിട്ട. അദ്ധ്യാപിക, കാഞ്ഞങ്ങാട് സൗത്ത് ജി.വി.എച്ച്.എസ്.എസ്), കെ.എം. നാരായണൻ (എൻജിനിയർ, ഷാർജ), പി.കെ. സുപ്രിയ. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്പു, രാമൻ, ബാലകൃഷ്ണൻ. സമാധിയിരുത്തൽ ഇന്നു രാവിലെ 11നു വീട്ടുവളപ്പിൽ.