മാവുങ്കാൽ: അറുപതു വർഷം വാഴക്കോട് തുമ്പയിൽ ചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് ദേവനർത്തകനായിരുന്ന പച്ചിക്കാരൻ വീട്ടിൽ രാമൻ മണിയാണിക്ക് ആഘോഷ കമ്മിറ്റിയുടെ ആദരം. ക്ഷേത്ര പരിസരത്തു നടന്ന ചടങ്ങിൽ പ്രസിഡന്റ് എം. ഗോവിന്ദൻ മാസ്റ്റർ ഉപഹാരം നൽകി. നാടിന്റെ പാചക സേവകരായ കുഞ്ഞിരാമൻ വണ്ണാർകാനം, ചന്ദ്രൻ ഓട്ടക്കാനം, കൃഷ്ണൻ കക്കട്ടിൽ, സുരേന്ദ്രൻ ശിവജി നഗർ എന്നിവരെയും ആദരിച്ചു. ബാത്തൂർ കഴകം, വെളിച്ചപ്പാടൻ ദാമു അടുക്കത്തിൽ, കോയ്മ സി. നാരായണൻ പുല്ലൂർ വീട്, ആഘോഷ കമ്മിറ്റി പ്രസിഡന്റ് സി. കുമാരൻ, സെക്രട്ടറി മഹോഷ് മിഥില, കുഞ്ഞികേളു വണ്ണാർകാനം തുടങ്ങിയവർ സംബന്ധിച്ചു.