മട്ടന്നൂർ:പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സഹനസമര പദയാത്ര മട്ടന്നൂർ മേഖലയിൽ പര്യടനം നടത്തി.രാവിലെ കൊളോളത്ത് നിന്ന് ആരംഭിച്ച് ചാലോട് , എടയന്നൂർ,കൊതേരി, മട്ടന്നൂർ ബസ്സ് സ്റ്റാന്റ്,ഉരുവച്ചാൽ, എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ശിവപുരത്ത് സമാപിച്ചു.
രാവിലെ മട്ടന്നൂർ നിയോജക മണ്ഡലത്തിലെ കൊളോളത്ത് പര്യടന പരിപാടി കെ.പി സി സി നിർവ്വാഹക സമിതി അംഗം ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.വി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശിവപുരത്ത് സമാപന സമ്മേളനം യു ഡി എഫ് ജില്ലാ ചെയർമാൻ എ ഡി മുസ്തഫ ഉദ്ഘാടനം ചെയ്തു. രാഘവൻ കാഞ്ഞിരോളി അദ്ധ്യക്ഷത വഹിച്ചു.