കണ്ണാടിപ്പറമ്പ്: വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഊട്ടുത്സവം ഇന്ന് തുടങ്ങും. രാവിലെ 10 മണിക്ക് കല്ല്യാശ്ശേരി മണക്കു ളങ്ങര ഭഗവതി ക്ഷേത്രം മാതൃസമിതിയുടെ ഭജനാമൃതം. ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകിട്ട് 4 ന് തായമ്പക ,തിരു നൃത്തം, തുടർന്ന് പി.എസ്.മോഹനൻ കൊട്ടിയൂരിന്റെ പ്രഭാഷണം, 8.30 ന് ധർമ്മശാസ്താ ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളത്ത്, പൂജ, തിരിച്ചെഴുന്നള്ളത്തിനു ശേഷം തായമ്പക തുടർന്ന് തിടമ്പുന്യത്തത്തോടെ ഊട്ടുത്സവം സമാപിക്കും. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടും മേൽശാന്തി ഇ. എൻ..ഗോവിന്ദൻ നമ്പൂതിരിയും കാർമ്മികത്വം വഹിക്കും