മാഹി: പെരിങ്ങാടി ശ്രീകാത്തിരമുള്ള പറമ്പ് ഭഗവതി ക്ഷേത്ര മഹോത്സവം ഫെബ്രു. 9 മുതൽ 14 വരെ നടക്കും. 9 ന് കാലത്ത് മഹാഗണപതി ഹോമത്തിനും പൂമൂടലിനും ശേഷം ഉച്ചയ്‌ക്ക് 12 മണിക്ക് കൊടിയേറ്റം നടക്കും. അന്നദാനം, കലവറ നിറയ്‌ക്കൽ ഘോഷയാത്ര, വൈകിട്ട് 6.30ന് സാംസ്‌കാരിക സായാഹ്നം എന്നിവയുഉണ്ടാകും. ഡോ. കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്യും. 8.15ന് നാടൻ പാട്ടുകളും ദൃശ്യാവിഷ്‌കാരങ്ങളും അരങ്ങേറും.10 ന് കാലത്ത് 1.30 ന് മഹാഗണപതിഹോമം, അന്നദാനം, കോൽക്കളി നൃത്ത സന്ധ്യ എന്നിവയുമുണ്ടാകും. 11 ന് പ്രതിഷ്ഠാദിനത്തിൽ ഉദയാസ്തമന പൂജ' 11.30 ന് പൂമൂടൽ, അന്നദാനം ഭാ6.15ന് സംഗീത പരിപാടി.
12 ന് ഉച്ചക്ക് അന്നദാനം വൈ: 6.30ന് പഞ്ചവാദ്യം. 8.15ന് നാടകം.13ന് ഉദയാസ്തമന പൂജ, നാഗപൂജ ,പൂമൂടൽ, അന്നദാനം, വെള്ളാട്ടം, താലപ്പൊലി വരവ്, ഇളനീർ അഭിഷേകം, കലശം വരവ്.
14 ന് കാലത്ത് 6 മണി മുതൽ ഗുളികൻ, ഘണ്ടാകർണ്ണൻ, കുട്ടിച്ചാത്തൻ, നാഗഭഗവതി, ഭഗവതി തെയ്യങ്ങൾ കെട്ടിയാടും. ഉച്ചക്ക് അന്നദാനം.എന്നിവ ഉണ്ടായിരിക്കും.
വാർത്താ സമ്മേളനത്തിൽ ടി.പി.ബാലൻ, പി.കെ.സതീഷ് കുമാർ, സി.വി.രാജൻ, രാഘവൻ പൊത്തങ്ങാട്, ഒ.വി.ജയൻ, കണ്ടോത്ത് രാജീവൻ, മജീഷ് .ടി .തപസ്യ എന്നിവർ പങ്കെടുത്തു.


പ്രിയദർശിനി യുവകേന്ദ്ര
ഫെസ്റ്റീവ് 2020 എട്ടിന്

മാഹി: പളളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ പതിനഞ്ചാം വാർഷികാഘോഷം ഫെസ്റ്റിവ് 2020 ഫെബ്രു. 8 ന് വൈകിട്ട് 5 മണിക്ക് നടക്കും. മുൻ മന്ത്രി ഇ.വത്സരാജിന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി വി.നാരായണ സ്വാമി ഉദ്ഘാടനം ചെയ്യും.കെ.മുരളിധരൻ എം.പി.മുഖ്യഭാഷണം നടത്തും. പിന്നണി ഗായിക അമൃത സുരേഷും സംഘവും നയിക്കുന്ന അമൃതം ഗമയ സംഗീത പരിപാടി, വെറൈറ്റി എന്റർടെയ്ൻമെന്റ്‌സ്, വൺമാൻ ഷോ, ഡാൻസ് നൈറ്റ് എന്നിവ അരങ്ങേറും.
വാർത്താ സമ്മേളനത്തിൽ സത്യൻ കേളോത്ത്, കെ.വി.ഹരീന്ദ്രൻ, കെ.പ്രശോഭ്, അലി അക്ബർ ഹാഷിം, ഉത്തമൻ തിട്ടയിൽ എന്നിവർ പങ്കെടുത്തു.