തളിപ്പറമ്പ്: നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. മന്നയിലെ അറേബ്യൻ ഹോട്ടൽ, ഹോട്ടൽ ഫുഡ് പാലസ്, ഫുഡ് ലാൻഡ്, എം എസ്. ഹോട്ട് ആൻഡ് കൂൾ, ഹോട്ടൽ തറവാട് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ചപ്പാത്തി, ചോറ്, ചിക്കൻ, ബീഫ്, അച്ചാർ തുടങ്ങിയവ പിടിച്ചെടുത്തത്. ഇത് കൂടാതെ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. ഹെൽത്ത് ഇൻസ്‌പെക്ടർ പി.പി.ബിജു, ജെ.എച്ച്. ഐമാരായ എസ്.അബ്ദുൾ റഹ്മാൻ, എൻ.രാഖി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.