fgfgfg
മുഹമ്മദ് ഷാഫി

നീലേശ്വരം: പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ തൈക്കടപ്പുറത്തെ കെ.വി.പി മുഹമ്മദ് ഷാഫി (85) നിര്യാതനായി. തൈക്കടപ്പുറം മേഖലയിൽ മുസ്ലീം ലീഗ് സംഘടന കെട്ടിപ്പെടുക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്നു, അഴിത്തല, നടുവിൽ പള്ളി, നുസ്രത്ത് ഉൾപ്പെടെ ഒറ്റ ജമാഅത്തായി പ്രവർത്തിച്ചിരുന്ന കാലത്ത് ജനറൽ സെക്രട്ടറിയായി ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്നു. തൈക്കടപ്പുറം മേഖലയിൽ വിദ്യാഭ്യാസ, കാരുണ്യാ പ്രവർത്തന രംഗത്ത് നിരവധി സേവനങ്ങൾക്ക് നേതൃത്വം വഹിച്ച, ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ (ഐ.സി.എ), സ്ഥാപക നേതാവും ജനറൽ സെക്രട്ടറിയുമായിരുന്നു. നീലേശ്വരം പട്ടേലറായിരുന്ന ഇ.പി അബ്ദുൾ ഖാദർ ഹാജിയുടെയും, തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ സൈനബിയുടെയും മൂത്ത പുത്രനാണ്. ഭാര്യ: ടി.കെ സൈനബി. മക്കൾ: നിസാർ, നൗഫൽ, നബീസത്ത്. മരുമക്കൾ: അബ്ദുൾ റസാക്ക് (കാസർകോട്), ജംഷി (കാസർകോട്), ആബിദ (ഉപ്പള). സഹോദരങ്ങൾ: പരേതനായ കെ.വി.പി മൊയ്തു, അബ്ദുൾ ഹക്കീം ഹാജി, അബ്ദുൾ റസാഖ്, നഫീസത്ത്, കുഞ്ഞി മറിയം.