ഇരിട്ടി: കൊച്ചിയിലെ ബിസിനസ് സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം കൈക്കലാക്കാൻ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ രണ്ടു പേർ പിടിയിൽ. കരിക്കോട്ടക്കരി എടപ്പുഴയിലെ ടിൻസ് വർഗീസിനെയാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയത്. ഭാര്യയുടെ അച്ഛൻ ആശുപത്രിയിൽ ഗുരുതരമായി കഴിയുകയാണെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.ഭാര്യയുടെ സഹോദരൻ ഷിന്റോ മാത്യു ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘം കാറിൽ വച്ച് ആറ് ബ്ലാങ്ക് പേപ്പറിൽ ഒപ്പിട്ട് വാങ്ങുകയും ചെയ്തു. കാർ പെരുവളത്ത് പറമ്പിൽ നിറുത്തിയ സമയത്ത് ടിൻസ് ഓടി രക്ഷപ്പെട്ട് ഇരിക്കൂർ പൊലിസ് സ്റ്റേഷനിൽ ചെന്ന് കാര്യങ്ങൾ പറയുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എറണാകുളം സ്വദേശി ഷിന്റോമാത്യു (35 ) ചുങ്കക്കുന്ന് ഷിജോ എം.ജെ(26) എന്നിവരെ അറസ്റ്റ് ചെയ്തത്. മൂന്നു പേർ പിടിയിലാകാനുണ്ട്.