കാഞ്ഞങ്ങാട്: കേന്ദ്ര ബഡ്ജറ്റ് സ്വകാര്യവൽക്കരണത്തിന്റെയും കോർപറേറ്റുകൾക്ക് സർക്കാർ സ്ഥാപനങ്ങൾ പതിച്ചു കൊടുക്കാനുള്ള സമ്മതപത്രവുമാണെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ബഡ്ജറ്റിൽ കടുത്ത അവഗണനയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി എ.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. ലൂക്കോസ് ചുള്ളിക്കര, സജി പുളിമൂട്ടിൽ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സനോജ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സണ്ണി അരമന (പ്രസിഡന്റ്), ജോൺ അയ്മൻ (വൈസ് പ്രസിഡന്റ്), രതീഷ് പുതിയ പുരയിൽ, സെബാസ്റ്റ്യൻ കോലത്ത്, ബാബു ജോസഫ് (ജനറൽ സെക്രട്ടറിമാർ), ഗോപി മുന്നാട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മത്തായി ആനിമൂട്ടിൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.