കണ്ണൂർ:കടമ്പൂർ ഹയർസെക്കൻ‌ഡറി സ്കൂളും കടമ്പൂർ ഇംഗ്ലീഷ് സ്ക്കൂളും ചേ‌ർന്ന് കടമ്പൂരോത്സവം സംഘടിപ്പിക്കുന്നു.15 ന് രാവിലെ കടമ്പൂർ സ്കൂൾ ഹൈടെക്ക് മെഗാ സ്റ്റേജിൽ പ്രൊഫ.ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും.ഡോ.ടി.പത്മനാഭൻ വിശിഷ്ടാതിഥിയാകും.ഡോ.എ.കെ.രൈരു ഗോപാൽ,ഡോ.സതീശൻ ബാലസുബ്രഹ്മണ്യൻ ,ഡോ.ജി.ഹരികുമാ‌ർ,അഡ്വ.ജോർജ്ജ് പോന്തോട്ടം എന്നിവരെ ആദരിക്കും.ഉപ്പും മുളകും സീരിയൽ താരങ്ങളായ അൽസാബിത്ത് ശിവാനി മേനോൻ എന്നിവർ പങ്കെടുക്കും.