കൂത്തുപറമ്പ്:അഞ്ചരക്കണ്ടിക്കടുത്ത മൈലാടിയിൽ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച. കല്ലായി റോഡിലെ സഹദേവന്റെ വീട് നവസുധയിലാണ് കവർച്ച നടന്നത്. 20 പവൻ സ്വർണ്ണാഭരണങ്ങളും രേഖകളും നഷ്ടപ്പെട്ടുവെന്നാണ് കരുതുന്നത്. വീട്ടുടമ സഹദേവനും ഭാര്യ റിട്ടയേർഡ് അദ്ധ്യാപിക സഹജയും ഏതാനും ദിവസങ്ങളായി ബംഗളുരുവിലായതിനെ തുടർന്ന് വീട് പൂട്ടിയിട്ട നിലയിലായിരുന്നു. സഹദേവനും കുടുംബവും നാട്ടിലെത്തി. കൂത്തുപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.