കണ്ണൂർ :കേന്ദ്രബഡ്ജറ്റ് ഇന്ത്യൻ സമ്പദ് രംഗം എങ്ങോട്ട് എന്ന വിഷയത്തിൽ ജില്ലാ സെൻട്രൽ ലൈബ്രറിയും ചിൻമയ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയും ചേർന്ന് സെമിനാർ നടത്തി. ഡോ കെ.. പി വിപിൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജിഎസ്ടിയിൽ 17 ശതമാനം വളർച്ച പ്രതീക്ഷിച്ചതിൽ 13.4 ശതമാനം മാത്രമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത് കേന്ദ്ര കമ്മിറ്റി അംഗം ടികെ ദേവരാജൻ , ചിൻടെക് കോളേജ് പ്രിൻസിപ്പാൾ ഡോ കെ കെ മുരളീധരൻ എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് അസി. പ്രൊഫസർ അശ്വിൻ പ്രകാശ് മോഡറേറ്ററായി. പി കെ ബൈജു സ്വാഗതവും എ പങ്കജാക്ഷൻ നന്ദിയും പറഞ്ഞു.