തലശ്ശേരി: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 18 വർഷത്തിന് ശേഷം ധർമ്മടം പൊലീസ് അറസ്റ്റ് ചെയ്തു.പാലയാട് വെള്ളൊഴുക്ക് ഇരുന്നാലിയത്ത് ഹൗസിൽ ജയന്റെ മകൻ ഷാജി (49)യെയാണ് ധർമ്മടം എസ്.ഐ മഹേഷ് കണ്ടമ്പത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി ജെ.എഫ്‌.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പാലയാട് ഹൈസ്‌കൂൾ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നോമിനേഷൻ പിൻവലിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇരുമ്പ് കട്ട കൊണ്ട് ഇടിച്ചു പരിക്കേൽപ്പി​ച്ചുവെന്നാണ് കേസ്. 1997 ജൂലായ് 17 നാണ് സംഭവം. ഇതിൽ ഉൾപ്പെട്ട കൂട്ടുപ്രതികൾ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയിട്ട് വർഷങ്ങളായി.