പയ്യന്നൂർ: നാടോടി പെൺകുട്ടിയെ പീഡിപ്പിച്ചതിന് യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.രാമന്തളി കുന്നരുവിലെ ചാലേയൻ രതീഷിനെ( 39)യാണ് ഇന്നലെ പയ്യന്നൂർ എസ്.ഐ. ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. വഞ്ചിയിൽ മീൻ പിടിച്ച് വില്പന നടത്തുന്ന കർണ്ണാടക സ്വദേശികളായ നാടോടികളുടെ കൂടെയുള്ളതാണ് പീഡനത്തിന് ഇരയായ പെൺകുട്ടി.
രാമന്തളി കുന്നരുവിലെ തമ്പടിച്ച് മീൻ പിടിച്ചു വരുന്ന കുടുംബത്തിൽ പെട്ട പെൺകുട്ടിയെ മൊബൈൽ ഫോൺ ചാർജ്ജ് ചെയ്യുന്നനായി എത്തിയപ്പോൾ രതീഷ് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.നിലവിളിച്ച് ഓടിയ പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പയ്യന്നൂർ പോലീസ് കേസ് എടുത്തത്.