പരിയാരം: പതിനാല് വർഷം മുമ്പ് കാണാതായ സഹോദരനെ അന്വേഷിച്ചു കണ്ടെത്തണമെന്നാവശ്യപ്പെട്ട് സഹോദരി കോടതിയിൽ കൊടുത്ത പരാതിയിൽ കോടതിയുടെ നിർദേശപ്രകാരം പരിയാരം പോലീസ് കേസെടുത്തു. എഴിലോടെ പടിഞ്ഞാറെ പുരയിൽ ഇന്ദിരയുടെ പരാതി പ്രകാരമാണ് കേസ്. 2005 നവംബർ 3 ന് വീട്ടിൽ നിന്നും പോയ സഹോദരൻ ടി.വിനോദ് ഇതുവരെയും തിരിച്ചെത്തിയിട്ടില്ലെന്നാണ് യുവതിയുടെ പരാതിയിലുള്ളത്.