പയ്യാവൂർ:കുടകരും മലയാളികളും കൂട്ടായി നടത്തുന്ന പയ്യാവൂർ ശിവക്ഷേത്രത്തിലെ ഊട്ട് മഹോൽസവം ഫെബ്രുവരി 12 ന് കുടകിൽ നിന്ന് കാളപ്പുറത്ത് അരി എത്തുന്നതോടെ ആരംഭിക്കും. 13 മുതൽ 25 വരെ വൈകിട്ട് 5 മണിക്ക് തിടമ്പെഴുന്നെള്ളത്തും തിരുനൃത്തവും ഉണ്ടായിരിക്കും, എല്ലാ ദിവസവും രാത്രി 7 മണി മുതൽ ദേവസ്വം ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും,13 ന് ഏഴ് മണിക്ക് കുമാരി സപര്യരാജ് രാമപുരം അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ അരങ്ങേറും, സാംസ്‌കാരിക സമ്മേളനം കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും, സിനിമാ താരം ജയ്‌സൺ ചാക്കോ മുഖ്യാതിഥിയായിരിക്കും. തുടർന്ന് കാഞ്ഞങ്ങാട് രാമചന്ദ്രൻ അവതരിപ്പിക്കുന്ന ഭക്തിഗാനസുധ.
പതിനാലിന് ഏഴ് മണിക്ക് കുട്ടമത്ത് ജനാർദ്ദനനും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുളളൽ, ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഉളിക്കൽ സൗപർണ്ണിക കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ, 15 ന് ഏഴ് മണിക്ക്. സരിഗമ ഡാൻസ് സ്‌കൂൾ അവതരിപ്പിക്കുന്ന നൃത്തോൽസവം, 16 ന് 7 മണിക്ക് കാഞ്ഞിലേരി ദേശവാസികളുടെ കോൽക്കളി, സരസ്വതി കലാക്ഷേത്രം അവതരിപ്പിക്കന്ന നൃത്തോൽസവം, 17 ന് നുച്യാട് നാന്തകം അവതരിപ്പിക്കുന്ന നാട്ടരങ്ങ്. 18 ന് ശിവരഞ്ജിനി കലാക്ഷേത്രത്തിന്റെ നൃത്തസന്ധ്യ, 19 ന് ഏഴ് മണിക്ക് മൂവടിയപ്പൻ ക്ഷേത്ര മാതൃവേദി അവതരിപ്പിക്കുന്ന തിരുവാതിര, സ്വരലയ ചെമ്പേരി അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ, തുടർന്ന് 8 മണിക്ക് ശിവഗംഗ വയത്തൂർ അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള.
20 ന് 7 മണിക്ക് പൊന്നുംപറമ്പ് പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം അവതരിപ്പിക്കുന്ന നൃത്തോൽസവം, മഹാശിവരാത്രി ദിനമായ 21 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും നാടകകൃത്തുമായ എം അനിൽകുമാർ ഉദ്ഘാടനം ചെയ്യും,സംവിധായകൻ മോഹൻ കുപ്ലേരി മുഖ്യാതിഥിയായിരിക്കും.നാടകസംവിധായകൻ ജയൻ തിരുമന പ്രസംഗിക്കും തുടർന്ന് കണ്ണൂർ നാടക സംഘം അവതരിപ്പിക്കുന്ന നാടകം കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും അരങ്ങേറും.
22 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം വ്യവസായ വകുപ്പ്മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും