കണ്ണൂർ: കണ്ണൂർ പ്രസ്സ്‌ക്ലബ് സുവർണ ജൂബിലി ആഘോഷത്തിെന്റ ലോഗോയും തീം സോംഗും പുറത്തിറക്കി. പ്രസ് ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ പ്രകാശനം നിർവഹിച്ചു. കോർപറേഷൻ കൗൺസിലർ അഡ്വ. ലിഷ ദീപക് ഏറ്റുവാങ്ങി. തീം സോംഗ് ചിട്ടപ്പെടുത്തിയ ഡോ.സി.വി രഞ്ജിത്ത്, രചന നിർവഹിച്ച ബിജു രാഗേഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എ.കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ട്രഷറർ സിജി ഉലഹന്നാൻ നന്ദിയും പറഞ്ഞു.

കണ്ണൂർ പ്രസ് ക്ലബ് സുവർണ ജൂബിലി ആഘോഷത്തിന്റെ ലോഗോ കോർപറേഷൻ കൗൺസിലർ അഡ്വ. ലിഷ ദീപകിന് നൽകി സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ പ്രകാശനം ചെയ്യുന്നു