കാസർകോട്: കാസർകോട്ടെ പെൺകുട്ടിയെ ബംഗളൂരുവിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതികളെ പിടികൂടുന്നില്ലെന്നാരോപിച്ച് ജില്ലാ പൊലീസ് ചീഫിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയ 250 ഓളം ആക്ഷൻ കമ്മിറ്റി പ്രവർത്തകർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു.

പി.ദിനേശ്, അലി അക്ബർ, സവിത ടീച്ചർ, കൗൺസിലർ ഉമ, എൻ.സതീശൻ, ധനഞ്ജയൻ, മാധവൻ, ശോഭ കാളിയങ്ങാട്, യോഗേഷ്, ഉമേശ് കടപ്പുറം, ഉമേശ് ഷെട്ടി, അനന്ദു, ശങ്കര, അശോകൻ കുറുവയൽ, രാധാകൃഷ്ണൻ, സുകുമാരൻ കുതിരപ്പാടി, സമ്പത്ത്, ദിവാകരൻ പാറക്കട്ട, മുരളി, മാലതി സുരേശ്, കെ ടി കാമത്ത്, സുമിത്ര നീരാളി തുടങ്ങി 250 ഓളം പേർക്കെതിരെയാണ് കേസെടുത്തത്.