valsan
വത്സൻ ഗോവിന്ദ്

തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന അണ്ടർ 23 കേണൽ സി .കെ. നായിഡു ട്രോഫി ചതുർദിന മത്സരത്തിൽ ആദ്യ ദിനം കളി നിർത്തുമ്പോൾ ക്യാപ്റ്റൻ വത്സൻ ഗോവിന്ദിന്റെ അപരാജിത സെഞ്ച്വറിയുടെ മികവിൽ ജമ്മു കാശ്മീരിനെതിരെ കേരളം ആദ്യ ഇന്നിംഗ്സിൽ 7 വിക്കറ്റിന് 296 റൺസ് എന്ന നിലയിൽ.121 റൺസോടെ വൽസൽ ഗോവിന്ദും 7 റൺസോടെ എഫ്.ഫാനൂസുമാണ് ക്രീസിൽ. കേരളത്തിന് വേണ്ടി അർജുൻ അജി 61 റൺസും എം.പി.ശ്രീരൂപ് 43 റൺസുമെടുത്തു.ജമ്മുവിന് വേണ്ടി ലോൺ നാസർ മുസാഫിർ 52 റൺസിന് 3 വിക്കറ്റ് വീഴ്ത്തി.