ചെറുവത്തൂർ: കിഴക്കേ വയലിലെ തരിശു ഭൂമിയിൽ വി.വി നഗർ ഉഷസ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരു ഹെക്ടർ കൃഷിയിറക്കിയതിന്റെ കൊയ്ത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. കെ. ഓമന അദ്ധ്യക്ഷത വഹിച്ചു. വി. പത്മിനി, വി. രാഘവൻ, വി. ശ്രീദേവി, വി. തമ്പായി, കൃഷി ഓഫീസർ പി.വി ധന്യ, കൃഷി അസിസ്റ്റന്റ് ഒ. ജ്യോതി എന്നിവർ സംസാരിച്ചു.