കാഞ്ഞങ്ങാട്: ശ്രീ അരയി കോവിലകം ഭഗവതി ക്ഷേത്രത്തിന്റെ കൊട്ടാരം നിർമ്മാണത്തിന് കട്ടില വെപ്പ് നടന്നു. നീലേശ്വരം രാജ വംശത്തിന്റെ അധീനതയിലെ പഴയ കെട്ടിടം നശിച്ച സ്ഥാനത്താണ് പുതിയ കൊട്ടാരം നിർമ്മിക്കുന്നത്. അരയി ഏരത്ത് മുണ്ട്യ അന്തിത്തിരിയൻ കെ.വി അശോകൻ കട്ടില വെപ്പ് നിർവഹിച്ചു. ഏരത്ത് മുണ്ട്യ ദേവാലയത്തിലെ സ്ഥാനികൻ, ക്ഷേത്രം രക്ഷാധികാരി വി. ഗോപി, ക്ഷേത്രം പ്രസിഡന്റ് കെ. അമ്പാടി, ക്ഷേത്രം ഭാരവാഹികൾ, നാട്ടുകാർ, മാതൃ സമിതിയംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.