കണ്ണൂർ: സംസ്ഥാന ബഡ്ജറ്റിൽ കണ്ണൂരിന് കൈനിറയെ പദ്ധതികൾ. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ഹോട്ടൽ മാനേജ്മെന്റ് കോളേജ് ആരംഭിക്കും.കോവളം മുതൽ ബേക്കൽ വരെ 585 കി.മീ നീളത്തിൽ തെക്ക് വടക്ക് ജലപാത, തിരുവനന്തപുരം മുതൽ കാസർകോട് വരെ ഗ്രീൻ ഫീൽഡ് റെയിൽപാത എന്നിങ്ങനെയുള്ള പദ്ധതികൾ മലബാറിന്റെ വികസന സങ്കൽപ്പത്തെ തന്നെ മാറ്റിമറിയ്ക്കും. മത്സ്യഫെഡ് വഴിയുള്ള ഓൺലൈൻ വിപണനവും കേര ഗ്രാമങ്ങളെ സഹകരണ സംഘങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതിയും മലബാറിന് പ്രതീക്ഷ നൽകുന്നു.കാനാമ്പുഴ ഉൾപ്പെടെ പുഴ പുനരുജ്ജീവന തുടർ പ്രവർത്തനം, കണ്ണൂർ കോട്ട നവീകരണം എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്. 125 കോടി രൂപ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് മാറ്റിവച്ചതിൽ കണ്ണൂർ സർവകലാശാലയ്ക്കും ഉപകരിക്കും. ദേശീയ ജലപാതയുടെ ഉദ്ഘാടനത്തോടെ മലബാർ ക്രൂയിസിന്റെ ആകർഷകത്വം വർദ്ധിക്കും. മലബാർ മേഖലയിലെ ടൂറിസം പദ്ധതികൾക്ക് പ്രത്യേക ഊന്നൽ നൽകും. ഇതിനു പറമെ അടിസ്ഥാന വികസന മേഖലയ്ക്കും ജനക്ഷേമ ബഡ്ജറ്റിൽ ഇനം തിരിച്ച് തുക നീക്കിവച്ചിട്ടുണ്ട്.
പവർലൂം മില്ലുകൾക്ക് 23 കോടി.. ഖാദി ഗ്രാമവ്യവസായങ്ങൾക്ക് 16 കോടി .
കൈത്തറി മേഖലയ്ക്ക് 28 കോടി. യൂണിഫോം പദ്ധതിക്ക് 105 കോടി രൂപ.വരുമാന ഉറപ്പ് പദ്ധതിയിൽ 20 കോടി
കണ്ണൂർ കോർപ്പറേഷനിൽ ബണ്ട് പാലം() 3 കോടി. പയ്യാമ്പലം മുരിക്കൻചേരി കേളുസ്മാരക മന്ദിരം ഒരു കോടി, കണ്ണൂർ സഹകരണ സ്പിന്നിംഗ് മിൽ ആധുനികവത്കരണം 3 കോടി. കണ്ണൂർ സ്പോർട്സ് ഡിവിഷൻ അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടി. ജില്ലാ പൊലീസ് ഓഫീസ് കെട്ടിട നിർമ്മാണം ഒരു കോടി. കണ്ണൂർ റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ് നവീകരണം 50 ലക്ഷം. ആറളത്തെ യോഗ കേന്ദ്രം 2കോടി. നാടുകാണിയിൽ പുതിയ കൈത്തറി പ്രൊസസിംഗ് കേന്ദ്രം 6 കോടി.
സിൽക്കിന് പത്ത് കോടി, കെൽട്രോണിന് 17.7 കോടി, കേരളാ ക്ലേ ആൻഡ് സിറാമിക്സ് 4കോടി
സ്പിന്നിംഗ് മില്ലുകൾ 33.8 കോടി . മത്സ്യ മേഖലയിൽ ഹാർബർ എൻജിനിയറിഗഗ് അടക്കം 380 കോടി. ഹാർബറുകളുടെ നിർമ്മാണം 50 കോടി.
ഫിഷറീസ് മേഖലയിൽ 280 കോടി രൂപ ചെലവിൽ 7000 വീടുകൾ നിർമിക്കും. മത്സ്യത്തൊഴിലാളി പുനരധിവാസം കുടുംബം ഒന്നിന് 10 ലക്ഷം രൂപ വീതം 2450 കോടി. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾക്ക് ഇതര തൊഴിലുകൾ വികസിപ്പിക്കുന്നതിന് 15 കോടി രൂപയും മത്സ്യ വിൽപനക്കാരായ സ്ത്രീകൾക്ക് ആറു കോടി രൂപയും വകയിരിത്തിയിട്ടുണ്ട്.