കാഞ്ഞങ്ങാട്: ഹോസ്ദുർഗ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി 8ന് ഹോസ്ദുർഗ് കോടതിയിൽ നടത്തുന്ന നാഷണൽ ലോക് അദാലത്തിൽ 867ൽ പരം കേസുകൾ പരിഗണിക്കുമെന്ന് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ സബ് ജഡ്ജി കെ. വിദ്യാധരൻ അറിയിച്ചു. ഹോസ്ദുർഗ് താലൂക്കിലെ വിവിധ ദേശസാൽകൃത ബാങ്കുകളിലെ 552 പരാതികൾ പരിഗണിക്കുന്നുണ്ട്. ബാങ്ക് വായ്പ എടുത്ത് കുടിശ്ശിക വരുത്തിയത് സംബന്ധിച്ച പരാതികളാണിവ. വായ്പ തിരിച്ചടവിന് പരമാവധി ഇളവ് നൽകുന്ന കാര്യം ബാങ്ക് മാനേജർമാരുടെ സാന്നിദ്ധ്യത്തിൽ അനുരഞ്ജന ചർച്ചയിലൂടെ തീരുമാനിക്കും. ബി.എസ്.എൻ.എല്ലിന്റെ 100 പരാതികളും പരിഗണിക്കുന്നുണ്ട്. ഹോസ്ദുർഗ് കോടതികൾ, ഭീമനടി ഗ്രാമ ന്യായാലയ എന്നിവിങ്ങളിൽ നിലവിലുള്ള 155 കേസുകൾ അദാലത്തിൽ വരും. ഇതിനോടൊപ്പം കോടതിയിലെത്താത്തവരുടെ 60 പരാതികളും കേൾക്കും.