പൂവാലംകൈ: എസ്.എൻ.ഡി.പി യോഗം പൂവാലംകൈ കിഴക്കേക്കരമ്മൽ ശാഖാ വാർഷിക പൊതുയോഗം നടന്നു. എസ്.എൻ.ഡി പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ പി.ടി ലാലു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റ് ഷീബ മുഖ്യപ്രഭാഷണം നടത്തി. സ്വാമി പ്രേമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. നിര്യാതനായ മുൻ ശാഖ സെക്രട്ടറി ടി. സത്യന്റെ ഛായാചിത്രം മുതിർന്ന അംഗം സി. കുഞ്ഞിക്കോരൻ അനാഛാദനം ചെയ്തു. യോഗം ഡയറക്ടർ സി. നാരായണൻ, ഹൊസ്ദുർഗ് യൂണിയൻ സെക്രട്ടറി പി.വി വേണുഗോപാലൻ, പ്രസിഡന്റ് എം.വി ഭരതൻ, വൈസ് പ്രസിഡന്റ് എ. തമ്പാൻ, വനിതാസംഘം കേന്ദ്രസമിതി അംഗം ശാന്ത കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി എ.കെ പത്മനാഭൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.വി മോഹനൻ നന്ദിയും പറഞ്ഞു.