തളിപ്പറമ്പ്: റോഡിലെ കുഴി കാൽനട, വാഹനയാത്രക്കർക്ക് ഭീഷണിയായിരിക്കയാണ്.
തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാനപാത 36 ൽ സർസയ്യിദ് കോളജ് ജംഗ്ഷനിൽ നിന്നും അള്ളാംകുളംചവനപ്പുഴ റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് റോഡരികിൽ വലിയ കുഴി രൂപം കൊണ്ടത്. ഇത് വഴി നടന്ന് പോകുന്നവർ ചെറുവാഹനങ്ങൾ വന്നാൽ പോലും ശ്രദ്ധിച്ചില്ലെങ്കിൽ ഇതിൽ വീഴുന്നത് പതിവായിരിക്കുകയാണ്.
നേരത്തെ സംസ്ഥാന പാത വീതികൂട്ടുന്ന ഘട്ടത്തിൽ തന്നെ ഇത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇപ്പോൾ നിത്യേന ഒന്നിലേറെ വാഹനങ്ങളാണ് ഈ കുഴിയിൽ വീഴുന്നത്. ഇത് അടിയന്തിരമായി അടച്ച് അപകടങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അള്ളാംകുളംചവനപ്പുഴ റോഡിൽ അപകടത്തിനിടയാക്കുന്ന കുഴി